കെ- റെയിൽ; യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിൻമാറി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കെ- റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരായ യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അര്‍ധ അതിവേഗ കെ- റെയില്‍ പദ്ധതി സംസ്‌ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ- റെയില്‍ നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്നതാണ്. പദ്ധതിയെ സങ്കുചിത കണ്ണിലൂടെ കാണരുത്. കെ- റെയിലിനെ എതിര്‍ക്കുന്നത് നാടിന്റെ ഭാവി തുലയ്‌ക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിൻമാറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണം.

ചില വിഷമങ്ങള്‍ ചിലര്‍ക്കുണ്ടാകും. അത് അനിവാര്യമാണ്. പദ്ധതിക്ക് വേണ്ടി കുറച്ച് സ്‌ഥലമേ നഷ്‌ടപ്പെടൂ. അതിന് കാലാനുസൃതമായ നഷ്‌ട പരിഹാരം നല്‍കും. പുരനധിവാസ പദ്ധതി കൃത്യമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ഉയരുന്ന എതിര്‍പ്പുകളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read Also: നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തിച്ചു; ശസ്‌ത്രക്രിയ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE