ലക്ഷദ്വീപിൽ സർക്കാർ ഭൂമി കണക്കെടുപ്പ്; പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഭൂമിയുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ. വിവിധ ദ്വീപുകളിലായി ആളുകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയുടെ വ്യക്‌തമായ കണക്കെടുക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യത്തിനുവേണ്ടി പൊതുജന...
ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ യുഎഇ
ദുബായ്: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ ഒരുങ്ങി യുഎഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ടൂറിസ്‌റ്റ്...
ജാതി സെൻസസ്; ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്ന് നിതീഷ് കുമാർ
പാറ്റ്‌ന: ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയത്തിൽ തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയുടെ നീക്കം. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ...
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവരെ തിരികെ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും...
രോഗബാധ 10,402, പോസിറ്റിവിറ്റി 16.41%, മരണം 66
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,406 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,402 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 25,586 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം,...
ലണ്ടനിലേക്കുള്ള വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 120ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ...
സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട്; പണംതട്ടാൻ ശ്രമം
ഇടുക്കി: ദേവികുളം സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്‌ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക...








































