Sat, Oct 3, 2026
38 C
Dubai

ഇന്ധന എക്‌സൈസ്‌ നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡെൽഹി: ഇന്ധന എക്‌സൈസ്‌ നികുതി കുറയ്‌ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ ഈ...

രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം

കൊച്ചി: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ട്രെയിനിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കാസർഗോഡ് സ്വദേശി കെ പത്‌മരാജനാണ് മുൻകൂർ ജാമ്യം...

അഫ്‌ഗാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിർത്തിയിൽ തകർന്നു വീണു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോർട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. അഫ്‌ഗാന്റെ സൈനിക വിമാനം അനുവാദമില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബകിസ്‌ഥാൻ സര്‍ക്കാര്‍ വക്‌താവ്‌...

യാഥാർഥ്യം അംഗീകരിക്കുന്നു, അഫ്‌ഗാനിലേക്ക് സൈന്യത്തെ അയക്കില്ല; ബ്രിട്ടൻ

ലണ്ടൻ: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടൻ. താലിബാനെതിരെ പോരാടാന്‍ ബ്രിട്ടനും നാറ്റോ സൈന്യവും അഫ്‌ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്‌തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം...

താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന; സൗഹൃദത്തിനും തയ്യാറെന്ന് പ്രഖ്യാപനം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ആക്രമണം നടത്തി ഭരണം പിടിച്ചെടുത്ത താലിബാനെ അംഗീകരിച്ച് ചൈന. താലിബാൻ ഭരണകൂടവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്‌താവ് അറിയിച്ചു. അഫ്ഗാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാനുമായി സൗഹൃദം...

വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്‌സിൻ പാഴാക്കാത്തതിലും സംസ്‌ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണാഘോഷം കരുതലോടെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായി...

രോഗബാധ 12,294, പോസിറ്റിവിറ്റി 14.03%, മരണം 142

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87,578 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,294 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,542 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ആര്‍എസ്എസ് നേതാവ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പെഗാസസ്‌ ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാരത് വികാസ് സംഘം നേതാവും മുന്‍ ആര്‍എസ്എസ് പ്രചാരകുമായ കെഎന്‍ ഗോവിന്ദാചാര്യ. അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീം കോടതിയിൽ ഹരജി നൽകി. ഇത്...
- Advertisement -