കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ സെഷൻസ് കോടതി നീട്ടി. ഹരജി എന്ന് പരിഗണിക്കുമെന്ന് കോടതി പിന്നീട് അറിയിക്കും.
ബാങ്കിലെ കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക്...
‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി...
പെട്രോൾ വില കുറയ്‌ക്കാൻ തീരുമാനിച്ച് തമിഴ്‌നാട്; 3 രൂപ കുറയുമെന്ന് ധനമന്ത്രി
ചെന്നൈ: തമിഴ്‌നാട്ടിൽ പെട്രോൾ വില കുറക്കാൻ തീരുമാനം. വില കുറയ്‌ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്‌തമാക്കി. ലിറ്ററിന് 3 രൂപ കുറയ്‌ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വില കുറയ്‌ക്കുന്ന തീരുമാനത്തിലൂടെ...
തൊഴിലവസരങ്ങൾ, കോടികളുടെ നിക്ഷേപം; വൻ വാഗ്‌ദാനങ്ങളോടെ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വാഹന സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോളിസി പ്രഖ്യാപിച്ചത്.
സ്വകാര്യ വാഹനങ്ങള്‍ക്ക് 20...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ കസ്‌റ്റഡിയിൽ വിട്ടു
കാസർഗോഡ്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബുധനാഴ്‌ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ...
ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കും; 96 മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ളതും, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 96 മദ്യഷോപ്പുകളാണ് മാറ്റി സ്‌ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി...
എംഎസ്എഫ് നേതാക്കളുടേത് സാംസ്‌കാരിക കേരളത്തിന് ചേരാത്ത പദപ്രയോഗം; ഷാഹിദാ കമാൽ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ. വനിതാ സഹപ്രവര്‍ത്തകരെ അപമാനിച്ചു കൊണ്ടുള്ള എംഎസ്എഫ് നേതാക്കളുടെ പദപ്രയോഗം സാംസ്‌കാരിക കേരളത്തിന്...
എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ
ന്യൂഡെൽഹി: എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ പിഴയടക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശത്തിൽ അമ്പരന്ന് വിപണി. പുതിയ തീരുമാനത്തിൽ എതിർപ്പുമായി ബാങ്കുകളും എടിഎം സംഘടനകളും രംഗത്തെത്തി. തീരുമാനം ഉടൻ പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.
ഒരു എടിഎമ്മിൽ...







































