‘ഗ്രൂപ്പ് കളി അവസാനിപ്പിക്കുക’; വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം

By News Desk, Malabar News
Opposition Leader to visit Attappady today
Ajwa Travels

കൊച്ചി: ഡിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പോസ്‌റ്റർ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക, പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നുമാണ് പോസ്‌റ്ററുകളിലെ ആരോപണം.

അതേസമയം, ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നിർണായക ചർച്ചകൾ ഇന്ന് ഡെൽഹിയിൽ നടക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും സംസ്‌ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറുമായും കൂടിക്കാഴ്‌ച നടത്തും.

Also Read: വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE