രാജ്യത്ത് വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കും; നിയമമന്ത്രി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയുകയാണ്...
ആര്‍എസ്‌പിയിൽ പൊട്ടിത്തെറി; കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി
കാസര്‍ഗോഡ്: ആര്‍എസ്‌പി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നാണ് റിപ്പോർട്. കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. കഴിഞ്ഞ ആറ് മാസമായി പാര്‍ടി നിര്‍ജീവമാണെന്നാണ്...
ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്; സർക്കാർ തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത് വ്യാപാരികൾ
തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്‌ത് വ്യാപാരികള്‍. എന്നാൽ, ഇളവുകള്‍ ഉല്‍സവ കാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്‌ൻമെന്റ് നിശ്‌ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന്...
സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര്‍ & ബേബി ഫ്രണ്ട്‌ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി കൃത്യമായ മാര്‍ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്....
‘നമ്മുടെ മകൾക്ക് തിരികെ വരാൻ കഴിയില്ല എങ്കിലും’; ദളിത് ബാലികയുടെ കുടുംബത്തെ സന്ദർശിച്ച് കെജ്‌രിവാൾ
ന്യൂഡെല്‍ഹി: കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
"നമ്മുടെ പെണ്‍കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല....
സ്‌ത്രീ സുരക്ഷയുമായി ‘കനൽ’; ഇതുവരെ പങ്കാളികളായത് 138 കോളേജുകൾ
തിരുവനന്തപുരം: സ്‌ത്രീ സുരക്ഷയുടെ ഭാഗമായി സംസ്‌ഥാന വനിതാശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'കനല്‍' കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്‌ഥാനത്തെ 138 കോളേജുകള്‍. സംസ്‌ഥാനത്ത് സ്‌ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്‌തമായ പോരാട്ടം നടത്തുന്ന...
ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സിൽ നാലാം മെഡലിനായി കാത്ത് ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു. കസാഖിസ്‌ഥാന്റെ നൂറിസ്‌ലാം സനയയെ മലർത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം.
നേരത്തെ കൊളംബിയയുടെ ഓസ്‌കർ...
ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസംഘം. സംസ്‌ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടെന്നും, വാക്‌സിൻ എടുത്ത ആളുകളിലും രോഗം സ്‌ഥിരീകരിക്കുന്നത് ഗൗരവമായ കാര്യമാണെന്നും...







































