പരീക്ഷകൾക്ക് മാറ്റമില്ല; നിർദ്ദേശം തള്ളി സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: എഐസിടിഇ നിർദ്ദേശം മറികടന്ന് പരീക്ഷകളുമായി മുന്നോട്ട് പോകാൻ സാങ്കേതിക സർവകലാശാല. ഇന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. എഐസിടിഇയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഓഫ്‌ലൈൻ...
അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണം; കസ്‌റ്റംസ് ഹൈക്കോടതിയിൽ
തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന ആവശ്യവുമായി കസ്‌റ്റംസ് ഹൈക്കോടതിയിലേക്ക്. കേസിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനായാണ് ഇപ്പോൾ കസ്‌റ്റഡി...
ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; അൻപതോളം രോഗികൾ വെന്തുമരിച്ചു
ബാഗ്‌ദാദ്: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ നിരവധി രോഗികൾക്ക് ദാരുണാന്ത്യം. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അൻപതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്. ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇന്നലെ...
തമിഴ്‌നാട് വിഭജനം; കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഭരണകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന വാർത്ത വൻ വിവാദങ്ങൾക്ക്...
ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം; പ്രതിഷേധം ശക്‌തമാക്കാൻ സമസ്‌ത
മലപ്പുറം: ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി സമസ്‌ത രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ മലപ്പുറം ചേളാരിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനകളുടെ സംയുക്‌ത യോഗം...
കോവിഡ് നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി മുഖ്യമന്ത്രി ഡെൽഹിയിലാണ്. അതിനാൽ...
പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം
ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ...
മഴ കനക്കും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ്...








































