ജീവന് ഭീഷണി; കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന
കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്‌ച പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തിയെന്നും സ്വപ്‌ന...
പ്രവാചകനിന്ദ; ലോക സമൂഹത്തോട് ബിജെപി മാപ്പ് പറയണം: കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: രാജ്യത്തിന്റെ യശസിനെ ലോക സമൂഹത്തിന് മുന്നിൽ ഇടിച്ചുകളയുന്ന രീതിയിൽ പ്രവാചകനിന്ദ നടത്തിയവർക്കെതിരെ മുഖംരക്ഷിക്കല്‍ നടപടികളല്ല വേണ്ടതെന്നും, ലോകം ശ്രദ്ധിക്കുന്ന ശക്‌തമായ നടപടികൾ ഉണ്ടാകണമെന്നും വിഷയത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടി ലോക സമൂഹത്തോട്...
മദ്യം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കൊല്ലം: മദ്യം നൽകി 16കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
2020 മുതൽ പ്രതി...
തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിയതായി ആരോപണം; പരാതിയുമായി പോലീസുകാരന്റെ ഭാര്യ
ഇടുക്കി: മൂന്നാർ പോലീസ് സ്‌റ്റേഷനിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രഹസ്യവിവരം ചോർത്തിയെന്ന സംഭവത്തിൽ പരാതിയുമായി ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥനും സിവില്‍ പോലീസ് ഓഫീസർക്കും ഇതില്‍...
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കും- ഭക്ഷ്യമന്ത്രി
കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരി നീക്കം...
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
എറണാകുളം: കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ...
തൃശൂരും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം
തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു...
മൊബൈലിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനിയാണ്(15) മരിച്ചത്. പത്താം ക്ളാസ് വിദ്യാർഥിനിയാണ്. കോട്ടക്കകം രതീഷ്-സിന്ധു ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
മൊബൈൽ ഫോണിന്റെ...








































