Sat, Sep 12, 2026
33 C
Dubai

പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് 295 വോട്ട്

കൊട്ടാരക്കര: തദ്ദേശ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ  ബിജെപി സ്‌ഥാനാർഥിക്ക്  കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്‌ഥാനാർഥി സി അജീവ്കുമാറായിരുന്നു പ്രചാരണത്തിനിടെ മുങ്ങിയത്. 555 വോട്ട് നേടിയ സിപിഐഎമ്മിന്റെ...

ഭരണം നേടുന്ന പാർട്ടിക്ക് പിന്തുണ; കൊച്ചിയിലെ ലീ​ഗ് വിമത സ്‌ഥാനാർഥി

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സ്വതന്ത്ര സ്‌ഥാനാർഥിയും ഐയുഎംഎൽ വിമതനുമായ ടികെ അഷ്‌റഫ്‌ പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടുണ്ട്‌. ആരോടും തൊട്ടുകൂടായ്‌മ ഇല്ല. വൈകുന്നേരം...

മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനിൽ ഇടതുപക്ഷ സ്‌ഥാനാർഥിക്ക് വിജയം

വടകര: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനായ കല്ലാമലയിൽ എൽഡിഎഫിന് വൻ വിജയം. വടകര ബ്ളോക്കിന് കീഴിലെ ഡിവിഷനാണ് കല്ലാമല. സിപിഐഎമ്മിലെ അഡ്വ. ആശിഷാണ് ഇവിടെ 1403 വോട്ടുകൾക്ക് ജയിച്ചത്....

സംസ്‌ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം; പ്രകാശ് കാരാട്ട്

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്‌ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തിയെന്ന് പറഞ്ഞ...

‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വിബിത ബാബുവിന് 9178...

ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെന്‍ഷന്‍

കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട ഇവര്‍ മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ്  അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത്...

ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിന് പരാജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്‌ഥാന സെക്രട്ടറിക്ക് പരാജയം. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ച ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിനെ പിന്തള്ളി എല്‍ഡിഎഫിന്റെ ഭഗത് റൂഫസ് വിജയിച്ചു. ബിജെപിക്ക് അവരുടെ സിറ്റിങ്...

ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ...
- Advertisement -