Sun, Sep 20, 2026
37 C
Dubai

വാഹനക്കടത്ത്; അന്വേഷണത്തിന് ഭൂട്ടാൻ സർക്കാരും, പരിശോധന ശക്‌തമാക്കും

ന്യൂഡെൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ-ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തതായും അതിർത്തിയിൽ പരിശോധന ശക്‌തമാക്കാൻ ധാരണയായതുമാണ്...

മൂന്നാറിൽ യുവതിക്ക് ദുരനുഭവം; കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും

തൊടുപുഴ: മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് വിനോദസഞ്ചാരിയായ യുവതിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ആറ് കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടി കഴിഞ്ഞാൽ ഉടൻ ലൈസൻസ്...

തിരുവനന്തപുരം കോർപ്പറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ 48 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്‌ഥാനാർഥികളായി. സൈനിക സ്‌കൂൾ- ജി. രവീന്ദ്രൻ നായർ, ഞാണ്ടൂർകോണം-പിആർ പ്രദീപ്,...

വോട്ടർപട്ടിക ക്രമക്കേട്; കൊടുവള്ളി നഗരസഭാ കൗൺസിലറെ നീക്കി തദ്ദേശ വകുപ്പ്

കൊടുവള്ളി: അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ വിഎസ്. മനോജിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ...

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് പുകവലി ചോദ്യം ചെയ്‌തതിന്; റിമാൻഡ് റിപ്പോർട്

തിരുവനന്തപുരം: ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട കേസുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട് പുറത്ത്. പുകവലി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതിയായ സുരേഷ് കുമാർ...

തിരുവല്ല കവിത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതി (ഒന്ന്) മറ്റന്നാൾ ശിക്ഷ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കൊച്ചിയിൽ യുവതിയെ ബാധിച്ചത് പുതിയ വകഭേദം, ജില്ലയിൽ ആദ്യം

കൊച്ചി: കൊച്ചിയിൽ ചികിൽസയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ 4,5 തീയതികളിൽ പേര് ചേർക്കാം

തിരുവനന്തപുരം: മട്ടന്നൂർ ഒഴികെയുള്ള സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഈമാസം 4,5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്‌ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ...
- Advertisement -