രാഷ്‍ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു; കോൺക്രീറ്റ് ഇട്ടത് ഇന്നലെ, വീഴ്‌ച
പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ്...
‘ഒരു നിവേദനമുണ്ട്’; സുരേഷ് ഗോപിയുടെ കാർ തടഞ്ഞ് വയോധികൻ, പിടിച്ചുമാറ്റി പ്രവർത്തകർ
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികൻ. ഒരു നിവേദനം നൽകാനുണ്ടെന്ന് പറഞ്ഞാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇത് കേൾക്കണമെന്നും കാറിന്...
താമരശ്ശേരിയിലേത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി, കേസ്; വിവിധയിടങ്ങളിൽ ഹർത്താൽ
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന സമരം അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌ത് ജനകീയ സമരസമിതി. പ്രതിഷേധക്കാർക്കെതിരെ പോലീസ്...
ശക്‌തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ശക്‌തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ...
‘നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസം’; പാളയം പ്രതിഷേധത്തിൽ മുഖ്യമന്ത്രി
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത് ഒരുമരണം കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ...
ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളി വിഷയത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം. അടച്ചിട്ട കോടതിമുറിയിൽ...
പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക്; സ്‌ഥലത്ത് വ്യാപാരികളുടെ പ്രതിഷേധം
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ സ്‌ഥലത്ത് വ്യാപാരികളുടെ പ്രതിഷേധം. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രതിഷേധം. പാളയം മാർക്കറ്റ് മാറ്റുന്നതിനെ...








































