Tue, Aug 11, 2026
36 C
Dubai

സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; നേർക്കുനേർ 194 സ്‌ഥാനാർഥികൾ

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് കഴിഞ്ഞതോടെ സംസ്‌ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ഇന്ന് പത്ത് പേരാണ് പത്രിക പിൻവലിച്ചത്. കോട്ടയം മണ്ഡലത്തിലാണ്...

അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ 

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...

തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം...

സിദ്ധാർഥന്റെ മരണം; സിബിഐയുടെ പ്രാഥമിക പരിശോധന പൂർത്തിയായി

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്‌റ്റലിൽ നടത്തിവന്ന സിബിഐ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം പൂക്കോട് വെറ്ററിനറി...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം സിബിഐക്ക് വിട്ടു

കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് കേസ്...

മരണം നടന്ന വീട്ടിൽ പോകുന്നതും, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും തെറ്റല്ല; മുഖ്യമന്ത്രി

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്‌കാര ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെപി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വപരമായ...

വല്ലപ്പുഴയിൽ പൊള്ളലേറ്റ അമ്മയ്‌ക്ക് പിന്നാലെ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ്...

സംസ്‌ഥാനത്ത്‌ അപകടമരണത്തിൽ 307 പേരുടെ കുറവ്; വലിയ നേട്ടമെന്ന് എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത്‌ റോഡ് അപകട മരണങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. 2022ൽ 4317 ആയിരുന്നു മരണനിരക്ക്. 2023 ആയപ്പോൾ അത് 4010 ആയി കുറഞ്ഞു....
- Advertisement -