Sat, Nov 14, 2026
27 C
Dubai

നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്‌ഡ്‌ നടക്കുന്നത്. നിരോധിത സംഘടനായ ഹിജ്‍ബ്-ഇ-തക്കറുമായും...

‘ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല’; കോലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്ത്

ബാർബഡോസ്: ട്വിന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും. ഇനി ട്വിന്റി20 ക്രിക്കറ്റിൽ കളിക്കില്ലെന്ന് ഇരുവരും മൽസരശേഷം പ്രഖ്യാപിച്ചു. ട്വിന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിനായി...

ടിപി വധക്കേസ്; പ്രതികളുടെ ശിക്ഷായിളവിന് കെകെ രമയെ ചോദ്യം ചെയ്‌ത എഎസ്ഐക്ക് സ്‌ഥലം മാറ്റം

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ ഭാഗമായി കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്‌ഥലം മാറ്റി. കൊളവല്ലൂർ സ്‌റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്‌ഥലം മാറ്റിയത്. ടിപി...

‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി

ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപയോക്‌താക്കൾ അടക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. തുക അക്കൗണ്ടിലെത്താൻ കാലതാമസം ഉണ്ടാകുന്നത്...

കണ്ണൂരിലെ സ്വർണം പൊട്ടിക്കലും അധോലോകവും; ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പി ജയരാജനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിൽ...

ചരിത്രത്തിലാദ്യം; പരിയാരം മെഡിക്കൽ കോളേജിൽ കെഎസ്‌യു സഖ്യത്തിന് വിജയം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിലാണ് ഇത്തവണ ഭരണമാറ്റം സംഭവിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 12...

ബിഹാറിന് പ്രത്യേക പദവി വേണം; ആവശ്യം ആവർത്തിച്ച് നിതീഷ് കുമാർ

ന്യൂഡെൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന...
- Advertisement -