മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്, കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
ഈ മാസം 273 കോവിഡ് കേസുകൾ; ജില്ലകൾ നിരീക്ഷണം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ- 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ്...
ദേശീയപാതകളുടെ നിർമാണ വീഴ്‌ച; ആശങ്കയറിയിച്ച് ഹൈക്കോടതി, റിപ്പോർട് തേടി
കൊച്ചി: കേരളത്തിലെ ദേശീയപാതകളുടെ നിർമാണ വീഴ്‌ചയിൽ ദേശീയപാത അതോറിറ്റിയെ ആശങ്ക അറിയിച്ച് ഹൈക്കോടതി. സംഭവിച്ചതിൽ സംസ്‌ഥാനത്ത് ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വർഷമായി ഇത് ശരിയാകാനായി...
കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ ഒയോളത്താണ് അപകടം ഉണ്ടായത്. അതേസമയം, കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ...
‘കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിൽ, ഭരണകൂടത്തിന് അറിയില്ലെന്ന് പറയുന്നത് തെറ്റ്’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്‌ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ജയശങ്കർ വിമർശിച്ചു. പാക്കിസ്‌ഥാന് സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും...
ആകാശച്ചുഴിൽ അകപ്പെട്ടു; ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്‌ഥാൻ
ന്യൂഡെൽഹി: ആകാശച്ചുഴിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്‌ഥാൻ. ഡെൽഹി-പാക്കിസ്‌ഥാൻ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് അപ്രതീക്ഷിതമായി ബുധനാഴ്‌ച ആകാശച്ചുഴിയിൽ അകപ്പെട്ടത്.
തൊട്ടുപിന്നാലെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാക്കിസ്‌ഥാൻ വ്യോമാതിർത്തി താൽക്കാലികമായി...
ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളി; ഹാർവാഡിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്
വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിദേശ വിദ്യാർഥികളെ സർവകലാശാലയിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളിയ പശ്‌ചാത്തലത്തിലാണ് നടപടി.
സ്‌റ്റുഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയണം,...
ദേശീയപാത; കൂടുതൽ നടപടിക്ക് സാധ്യത? അടിയന്തിര യോഗം വിളിച്ച് നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായ പശ്‌ചാത്തലത്തിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ഉദ്യോഗസ്‌ഥരുമായും വിദഗ്‌ധരുമായും വിഷയം അവലോകനം ചെയ്യും.
വീഴ്‌ച...








































