സലീമിന് വീട്ടിലേക്ക് വഴിയൊരുക്കാൻ സൗജന്യമായി ഭൂമി വിട്ടുനൽകി ക്ഷേത്രം കുടുംബാംഗങ്ങൾ
താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് സ്വദേശി സലീമിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു വീട്ടിലേക്ക് ഒരു വഴി വേണമെന്നത്. വഴിക്കായി സ്‌ഥലം വിട്ടുനൽകാൻ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് സലീം വർഷങ്ങളായി അഭ്യർഥിക്കുകയാണ്. എന്നാൽ, ബന്ധുക്കളാരും സലീമിനെ സഹായിക്കാൻ...
വ്യോമാതിർത്തി അടച്ചു; അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നീക്കത്തിന് തിരിച്ചടിയുമായി ഇന്ത്യ. ഏപ്രിൽ 30 മുതൽ മേയ് 23 വരെ പാക്ക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങളും ഇന്ത്യ...
9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ
ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്.
ദിനോസറുകൾ ഭൂമിയിൽ...
തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും
തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക.
രാപ്പകൽ സമരത്തിന്റെ...
നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്
കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും....
ഇന്ത്യക്ക് പൂർണ പിന്തുണ, പാക്കിസ്‌ഥാൻ അപലപിക്കണം; ഇടപെടലുകളുമായി അമേരിക്ക
വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും; വിഴിഞ്ഞം തുറമുഖ ഉൽഘാടനം നാളെ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്തെത്തും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉൽഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് 7.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക.
നാളെ രാവിലെ പത്തിന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ...
പ്രകോപനമില്ലാതെ തുടർച്ചയായി വെടിവയ്‌പ്പ്; പാക്കിസ്‌ഥാന് താക്കീതുമായി ഇന്ത്യ
ന്യൂഡെൽഹി: നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ തുടർച്ചയായി നടത്തുന്ന വെടിവയ്‌പ്പിൽ പാക്കിസ്‌ഥാന് താക്കീതുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ (ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്‌തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം...







































