കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങളിൽ മുറിവ്
കോട്ടയം: തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.
രാവിലെ 8.45ന് വീട്ടുജോലിക്കാരി...
പൊന്നാനിയിൽ നിന്ന് വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം
മലപ്പുറം: പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ (14), കോടാലിന്റെ സാദിക്കിന്റെ...
ടിഎംസി മുന്നണി പ്രവേശനം; അൻവറിന് മുന്നിൽ ഫോർമുല വെക്കാൻ യുഡിഎഫ്
തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അൻവറിനെ അറിയിക്കും.
തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക്...
പ്രത്യേക അലങ്കാരങ്ങൾ പാടില്ല, സംസ്‌കാരം റോമിലെ ബസിലിക്കയിൽ; മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനയൊഴിയാതെ ലോകം. ഇതിനിടെ മാർപ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ...
പുതിയ മാർപ്പാപ്പ ഉടൻ? തിരഞ്ഞെടുക്കാൻ 138 പേർ, കേരളത്തിൽ നിന്ന് രണ്ടുപേർക്ക് വോട്ടവകാശം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ മത വിശ്വാസികൾ. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ...
ഐബി ഉദ്യോഗസ്‌ഥയുടെ മരണം; സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ്...
ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു; മാതാപിതാക്കൾക്കും ദേഹാസ്വാസ്‌ഥ്യം
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട്...
കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ഓർക്കും; അനുസ്‌മരിച്ച് പ്രധാനമന്ത്രി
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
''ഏറ്റവും...








































