സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തുലാവർഷം അതിശക്‌തമായേക്കുമെന്നാണ് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിലും തുലാവർഷത്തെ ശക്‌തമാക്കുക.
നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം...
ജി സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ; സൗഹാർദപരമായ കൂടിക്കാഴ്‌ചയെന്ന് നേതാക്കൾ
ആലപ്പുഴ: സിപിഎം അവഗണന സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ, ജി സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്‌ച.
അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ...
പോലീസുമായി ഏറ്റുമുട്ടൽ; തെലങ്കാനയിൽ പപ്പണ്ണയടക്കം ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്‌റ്റ് യെല്ലാണ്ടു- നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ചൽപാക വനത്തിൽ മാവോയിസ്‌റ്റുകൾ...
‘ഡോളറിനെതിരെ നീങ്ങിയാൽ 100 ശതമാനം നികുതി’; ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ: ഡോളറിനെതിരെ നീങ്ങിയാൽ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് മുന്നറിയിപ്പ്....
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; കേരളത്തിലും മഴ കനക്കും- ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. പുതുച്ചേരിയിൽ കരതൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്‌തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്‌തമായ മഴയ്‌ക്കുള്ള...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; ചെന്നൈ മുങ്ങി, ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്‌ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും...
ഹാജർ പുസ്‌തകം ഒഴിവാക്കി; സെക്രട്ടറിയേറ്റിൽ ഇനി പൂർണമായും ബയോമെട്രിക് പഞ്ചിങ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സ്‌പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്‌തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഹാജർ...
വയനാട് കളക്‌ട്രേറ്റ് മാർച്ച്; ‘പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയത് പ്രതിഷേധാർഹം’
കൽപ്പറ്റ: വയനാട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയ പോലീസ് നടപടിയിൽ ശക്‌തമായി...






































