Thu, Sep 17, 2026
35 C
Dubai

പാകിസ്‌ഥാൻ സേനാ കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്. കൊല്ലപ്പെട്ടവരിൽ ആറുപേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. വടക്കുപടിഞ്ഞാറൻ പാകിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ...

സെലെൻസ്‌കി-ട്രംപ് ചർച്ച ഫലം കണ്ടില്ല; യുക്രൈനുള്ള സൈനിക സഹായം നിർത്തി യുഎസ്

വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ, യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് നിർത്തലാക്കി. ചർച്ച ഫലം കാണാത്തതിന് പിന്നാലെയാണ്...

യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാൻ; ജസ്‌റ്റിൻ ട്രൂഡോ

ഒട്ടാവ: യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാമർശം. ''നിയമവിരുദ്ധമാണ് ന്യായീകരിക്കാനാത്ത വിധവുമാണ്...

ട്രംപ്- സെലെൻസ്‌കി കൂടിക്കാഴ്‌ചയിൽ വാക്കേറ്റം; സംയുക്‌ത വാർത്താസമ്മേളനം റദ്ദാക്കി

വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ വാക്കേറ്റം. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്‌ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ...

നേപ്പാളിൽ വൻ ഭൂചലനം; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

കഠ്‌മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വെള്ളിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 2.51നാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മധ്യ മേഖലയിലെ സിന്ധുപാൽ ചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ...

നിർണായക ചുവടുവെയ്‌പ്പ്; ധാതുഖനന കരാറിന് യുഎസ്-യുക്രൈൻ ധാരണ

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ പുതിയ ചുവടുവെപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർണായക ധാതുഖനന കരാറിന് യുഎസും യുക്രൈനും ധാരണയായെന്നാണ് റിപ്പോർട്. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്...

എഫ്ബിഐ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ; കാഷ് പട്ടേൽ ചുമതലയേറ്റു

വാഷിങ്ടൻ: യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്‌ഞ. സഹോദരി, പങ്കാളി അലക്‌സിസ് വിൽക്കിൻസ്...

‘ഹമാസ് കൈമാറിയത് ഷിറിയുടെ മൃതദേഹമല്ല’; ഗുരുതര കരാർ ലംഘനം നടന്നെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹമാസ് കഴിഞ്ഞദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുംബത്തിലെ 33-കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ്...
- Advertisement -