ട്രംപിന്റെ കർശന മുന്നറിയിപ്പ്; ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ റദ്ദാക്കി ഇറാൻ
ടെഹ്‌റാൻ: പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ യുഎസ് ഇടപെടുമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്‌റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ റദ്ദാക്കി ഇറാൻ.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും ഭരണകൂടത്തിനെതിരായ പ്രചാരണത്തിനും...
യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹം; വ്യോമാതിർത്തി അടച്ച് ഇറാൻ
ടെഹ്‌റാൻ: വ്യോമാതിർത്തി അടച്ച് ഇറാൻ. യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ഇന്ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസപ്പെട്ടു.
ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള മൂന്ന് വിമാന...
കടുത്ത നിയന്ത്രണം; 75 രാജ്യങ്ങൾക്കുള്ള കുടിയേറ്റ വിസ നിർത്തിവെച്ച് യുഎസ്
വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വിസ നൽകുന്നത് യുഎസ് നിർത്തിവെക്കുന്നു. പാക്കിസ്‌ഥാൻ, റഷ്യ, ഇറാൻ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...
ഇറാനിൽ പ്രക്ഷോഭം അതിരൂക്ഷം; ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് എംബസി
ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് അടിയന്തിരമായി രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ...
‘അധിക തീരുവ ചുമത്തും’; ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ താക്കീത്
വാഷിങ്ടൻ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദ്ദമാണ് ട്രംപ് ഉയർത്തുന്നത്. നേരത്തെ, ഇറാനിൽ സൈനിക ഇടപെടൽ...
ഇറാനെതിരെ ശക്‌തമായ നീക്കത്തിന് ട്രംപ്; ഇന്റർനെറ്റ് പുനഃസ്‌ഥാപിക്കാൻ മസ്‌കിന്റെ സഹായം തേടും
ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്‌തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയ്യാറെടുക്കുന്നുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്‌ഥരുമായി ട്രംപ് ഉടൻ...
സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങൾ തകർത്തു, ഭീകരരെ വധിച്ചു
ഡമാസ്‌കസ്: സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം. ഇസ്‍ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്‌ച അർധരാത്രിയോടെ വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന.
കഴിഞ്ഞമാസം സിറിയയിൽ വെച്ചുനടന്ന...
‘ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു, സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, സഹായിക്കാൻ തയ്യാറാണെന്ന വാഗ്‌ദാനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്. മുബെങ്ങും ഇല്ലാത്ത പോലെ, സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്‌തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...






































