‘നരേന്ദ്രമോദി മഹാനായ മനുഷ്യൻ, സുഹൃത്ത്’; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി അടുത്ത സുഹൃത്താണെന്നും, ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും...
വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്‌ഥാൻ; അഫ്‌ഗാനിലെ ജനവാസ മേഖലയിൽ ഷെല്ലാക്രമണം
കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്‌ഗാൻ സൈന്യം വ്യക്‌തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം...
‘വ്യാപാര കരാർ നിർത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചു’
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ്...
ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി; ട്രംപിന്റെ കടുത്ത വിമർശകൻ
ന്യൂയോർക്ക്: ന്യൂയോർക്കിലെ മേയറായി ഡെമോക്രാറ്റിക് സ്‌ഥാനാർഥിയും ഇന്ത്യക്കാരനുമായ സൊഹ്‌റാൻ മംദാനി (34) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സമയം ഇന്ന്...
അഫ്‍ഗാനിസ്‌ഥാനിൽ ശക്‌തമായ ഭൂകമ്പം; ഏഴുപേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‍ഗാനിസ്‌ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
യുഎസ് ജിയോളജിക്കൽ...
ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്
ജറുസലേം: ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം)...
കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ
വാഷിങ്ടൻ: കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു...
സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; 460 മരണം, സ്‌ത്രീകൾക്കെതിരെ ലൈംഗികാതിക്രമം
ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് കൂട്ടക്കൊലകൾ റിപ്പോർട് ചെയ്യുന്നുണ്ട്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന്...







































