കുടിയേറ്റക്കാർക്ക് എതിരായ നടപടി; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, വൻ സംഘർഷം
ലൊസാഞ്ചലസ്: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാർക്ക് എതിരായ നടപടിക്കെതിരെ യുഎസിലെ ലൊസാഞ്ചലസിൽ വൻ സംഘർഷം. ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ്...
ഗാസയിലേക്ക് സഹായം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: ഗാസ മുനമ്പിലേക്ക് അവശ്യവസ്‌തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കപ്പൽ ഇസ്രയേൽ കസ്‌റ്റഡിയിൽ എടുത്തത്.
സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക...
‘ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; വിവാദമായതോടെ പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് മസ്‌ക്
വാഷിങ്ടൻ: ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര്...
യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ആറുപേർ കൊല്ലപ്പെട്ടു, 80 പേർക്ക് പരിക്ക്
കീവ്: യുക്രൈൻ ഡ്രോണാക്രമണത്തിന് തിരിച്ചടി നൽകി റഷ്യ. യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റതായാണ് വിവരം.
നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങൾക്ക് നേരെ...
ഒടുവിൽ വഴങ്ങി; ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അടുത്തവർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിനുള്ള...
‘ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്
ന്യൂയോർക്ക്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമയും മുൻ ഡോജ് മേധാവിയുമായ ഇലോൺ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ്...
12 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ പ്രവേശന വിലക്ക്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി യുഎസ്. ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ ഉൾപ്പടെ 12 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിലക്ക് തിങ്കളാഴ്‌ച മുതൽ...
അപകടകാരികളായ ഫംഗസ് യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് പൗരൻമാർ പിടിയിൽ
വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചൈനീസ് പൗരൻമാരായ യുൻക്വിങ് (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ...









































