ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
വ്യാഴാഴ്‌ച...
പാക്കിസ്‌ഥാൻ വ്യോമാതിർത്തി അടച്ചു, ലാഹോറിൽ സൈനിക വിന്യാസം; പ്രത്യാക്രമണ സൂചന?
ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക്കിസ്‌ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി...
സമാധാനത്തിനും സ്‌ഥിരതയ്‌ക്കും മുൻതൂക്കം നൽകണം; ആശങ്കയറിയിച്ച് ചൈന
ബെയ്‌ജിങ്: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്‌ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന. ആണവശക്‌തികളായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്‌ഥയിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ്...
നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്‌പ്പ്; മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു, ഏഴു പേർക്ക് പരിക്ക്
ശ്രീനഗർ: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്‌ഥാൻ. വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റതായും...
‘ചരിത്രപരം’; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്
ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുമായി സംസാരിച്ചുവെന്നും മോദി എക്‌സ് പോസ്‌റ്റിൽ വ്യക്‌തമാക്കി. കരാർ...
പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ
ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്‌ഠമായി അംഗീകരിച്ചതായി...
ഹൂതി ആക്രമണം; ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ടെൽ അവീവ്: ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. മേയ് ആറുവരെയാണ്...
‘സിന്ധൂനദീജല കരാർ മരവിപ്പിച്ചാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും’
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്.
സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം...









































