മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; മരണസംഖ്യ 150 കടന്നു, സഹായ ഹസ്‌തവുമായി ലോകരാഷ്‌ട്രങ്ങൾ
ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 150ലേറെ ആളുകൾ മരിച്ചതായി സ്‌ഥിരീകരണം. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തകർന്നു വീണ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ്...
സെലെൻസ്‌കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാം; പുട്ടിൻ
മോസ്‌കോ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകൾ ആകാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. സെലെൻസ്‌കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകളാകാമെന്നും...
മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂചലനം; നൂറുകണക്കിന് പേർ മരിച്ചു, അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ശക്‌തമായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്‌ഥിരീകരണം. നിരവധി കെട്ടിടങ്ങളും ആശുപത്രികളും വീടുകളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. മാൻഡലെ നഗരത്തിലെ ഒരു...
ജഡ്‌ജി നിയമനത്തിൽ ഇനി രാഷ്‌ട്രീയ ഇടപെടൽ കൂടും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്
ജറുസലേം: ജഡ്‌ജിമാരുടെ നിയമനത്തിൽ രാഷ്‌ട്രീയക്കാർക്ക് അധികാരം നൽകുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവെച്ച ജുഡീഷ്യൽ പരിഷ്‌കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസാക്കിയത്.
സുപ്രീം കോടതിയുമായി നെതന്യാഹു...
‘പുട്ടിന്റെ മരണം ഉടൻ, അതോടെ യുദ്ധം അവസാനിക്കും’; വിവാദ പരാമർശവുമായി സെലെൻസ്‌കി
മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ചുള്ള ആഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി രംഗത്ത്. പുട്ടിന്റെ മരണം ഉടൻ തന്നെ ഉണ്ടാകുമെന്നും, മൂന്ന് വർഷമായി തുടരുന്ന...
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ...
‘യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ഔട്ട്’; ഗാസയിൽ പലസ്‌തീനികളുടെ പ്രതിഷേധം
ഗാസ: ഇസ്രയേൽ-ഗാസ യുദ്ധം വീണ്ടും ശക്‌തമായതോടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്‌തീനികൾ. വടക്കൻ ഗാസയിലെ ബെയ്‌ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ പ്രതിഷേധവുമായി എത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം.
വെടിനിർത്തൽ കരാർ...
കാമറൂണിലേക്ക് പുറപ്പെട്ട കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; കപ്പലിൽ മലയാളികളും
കാസർഗോഡ്: കാമറൂണിലേക്ക് പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മലയാളികൾ ഉൾപ്പടെ 18 ജീവനക്കാരുള്ള കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയത്.
കാസർഗോഡ് ബേക്കൽ...







































