വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/ എസ്‌ടി സ്‌പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്.
മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് കോടതി പ്രതികക്ക് ജാമ്യം അനുവദിച്ചതെന്ന്...
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിൽസാ പിഴവ്?
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) മരിച്ചത്. ഇന്നലെയാണ് സംഭവം. ഒമ്പത് മാസം ഗർഭിണിയായിരുന്നു നൗഷിജ....
ആശാ വർക്കർമാർക്ക് 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ
പാലക്കാട്: ആശാ വർക്കർമാർക്കായി 2000 രൂപ അലവൻസ് നൽകാൻ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ തീരുമാനം. പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ഐക്യകണ്‌ഠേന അംഗീകാരം ലഭിച്ചു. എൽഡിഎഫ് അംഗങ്ങളും തീരുമാനത്തെ...
മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
രാത്രിയിലും തീ...
പ്ളസ് വൺ വിദ്യാർഥിനി ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; റാഗിങ് മൂലമെന്ന് കുടുംബം
പാലക്കാട്: പ്ളസ് വൺ വിദ്യാർഥിനിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16)...
ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...
അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; സ്‌കൂളിൽ വെച്ചും പീഡനം, ദൃശ്യങ്ങൾ പകർത്തി
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിൽ കുട്ടികളെ സ്‌കൂളിൽ വെച്ചും പീഡിപ്പിച്ചതായി...
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത് വിദ്യാഭ്യാസ വകുപ്പ്. മലമ്പുഴ ബിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിലിനെ ആണ് സസ്‌പെൻഡ് ചെയ്‌തത്. എഇഒയുടെ റിപ്പോർട്ടിൻമേലാണ്...








































