Fri, Sep 11, 2026
38 C
Dubai

യുജിസി നെറ്റ്; ചോദ്യപേപ്പറിൽ ഗുരുതര പിഴവ്, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡെൽഹി: ജൂൺ മാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌...

എഐസിസി വന്ദേമാതര വിവാദം; സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം ആയുധമാക്കി ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്‌തമാക്കി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി...

ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫീസിനുള്ളിലാണ്...

കർണാടക വനത്തിൽ വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്‌ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിൽ ഉണ്ടായ വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന്...

ഓണക്കാല യാത്രാക്ളേശം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടി

ന്യൂഡെൽഹി: ഓണക്കാലത്തെ മലയാളികളുടെ യാത്രാക്‌ളേശത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുള്ള എട്ട് കോച്ചുകൾക്ക് പകരം ഓഗസ്‌റ്റ് 17 മുതൽ 16 കൊച്ചുകളുമായാകും ഇനി ട്രെയിൻ...

വിലക്ക് മറികടന്നു; എഐസിസി ആസ്‌ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു

ന്യൂഡെൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്‌ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിലക്കിയിട്ടും...

‘സ്വപ്‌നങ്ങൾ വലുതാവുകയാണ്, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം’

ന്യൂഡെൽഹി: 80ആം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. സ്വപ്‌നങ്ങൾ ഇനി വലുതാവുകയാണ്. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ...

‘രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം’; രാഷ്‌ട്രപതി

ന്യൂഡെൽഹി: ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രാജ്യത്തെ...
- Advertisement -