മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മർദ്ദനം; ചിറ്റിലഞ്ചേരിയിൽ യുവാവ് മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി രതീഷാണ് (39) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്....
ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രിക്ക് മുകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്‌റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം,...
വല്ലപ്പുഴയിൽ പൊള്ളലേറ്റ അമ്മയ്‌ക്ക് പിന്നാലെ മകളും മരിച്ചു
പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ്...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു
പാലക്കാട്: കൊടും ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്‌ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇലവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പതാം നമ്പർ ബൂത്തിൽ വീടുകയറിയുള്ള...
അഗളിയിൽ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു- വീടിന്റെ ജനൽ തകർത്തു
പാലക്കാട്: അഗളി നരസിമുക്ക് പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി...
നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകി
പാലക്കാട്: നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നെൻമാറയിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് 7.30നും ഏപ്രിൽ രണ്ടിന് വൈകിട്ട് 4.50നും 6.30നും ഏഴിനും ഇടയിലുള്ള സമയത്തും...
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്
പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...
ടിപ്പർ ലോറി ദേഹത്തൂടെ കയറിയിറങ്ങി; അയിലൂരിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേശ് (കുട്ടൻ 45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. വീട്...








































