Wed, Jul 15, 2026
33.9 C
Dubai

കൽപ്പാത്തി രഥോൽസവം; രഥപ്രയാണത്തിന് പ്രത്യേക അനുമതി നൽകി

പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സംസ്‌ഥാന സർക്കാർ. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താവുന്നതാണ്. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം...

പാലക്കാട്‌ ജില്ലയിലെ തൊഴിലുറപ്പ് കൂലിയുടെ കുടിശിക 28.64 കോടി രൂപയായി

പാലക്കാട്: ജില്ലയിലെ തൊഴിലുറപ്പ് കൂലി കുടിശിക 28.64 കോടി രൂപയായി ഉയർന്നു. സെപ്‌റ്റംബർ 29 മുതൽ നവംബർ 10 വരെയുള്ള കണക്കാണിത്. മഴയിൽ തകർന്ന വരമ്പ് വൃത്തിയാക്കലും കനാൽ ശുചീകരിക്കലുമായി തൊഴിലുറപ്പ് തൊഴിലാളികൾ...

കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി വനം ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍

പാലക്കാട്: നെൻമാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫിസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെൻമാറ വനം ഡിവിഷന്‍ ഓഫിസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫിസ്...

ഭിന്നശേഷിക്കാരിക്കും ഏഴു വയസുകാരിക്കും പീഡനം; പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്‌റ്റിലായത്. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത...

കൽപ്പാത്തി രഥോൽസവം; പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം

പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥ പ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി...

ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്‌; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

കോഴിക്കോട്: ജില്ലയിലെ സബ്‌ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ്‌ രജിസ്‌ട്രാർ ഓഫിസിൽ നിന്ന്‌ 1.84 ലക്ഷം രൂപയും മുക്കം സബ്‌ രജിസ്‌ട്രാർ...

കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു

കാസർഗോഡ്: തദ്ദേശ സ്‌ഥാപനങ്ങളും വനംവകുപ്പും ചേർന്ന് നടപ്പാക്കുന്ന സംസ്‌ഥാനത്തെ ആദ്യ പദ്ധതിയായ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ (കാപ്പ) സർവേ ആരംഭിച്ചു. കാട്ടാന ഭീതിയിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം തീർക്കുന്ന പദ്ധതി സംസ്‌ഥാനത്തെ മാതൃകാ...

നിയമം പാലിച്ചാൽ പെട്രോളടിക്കാൻ 300 രൂപ; വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300...
- Advertisement -