ചിറ്റാര്‍ കസ്റ്റഡി മരണം: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

By Trainee Reporter, Malabar News
kerala image_ malabar news
Chittar Mathai

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ ആരും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്തായിയുടെ മൃതദേഹം വീണ്ടും ഇന്‍ക്വസ്റ്റ് ചെയ്യാനും പോസ്റ്റുമോര്‍ട്ടം നടത്താനും സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇന്‍ക്വസ്റ്റ് നടത്തുക. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി 3 ഫോറന്‍സിക് ഡോക്ടര്‍മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും.

വനംവകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ചാണ് ജൂലൈ 28ന് മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് അദ്ദേഹത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജൂലൈ 31ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെങ്കിലും, മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കയില്ലായെന്ന നിലപാടെടുക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. കോടതി ഇക്കാര്യത്തില്‍ ഇടപെട്ടെങ്കിലും മൃതദേഹം ഇതുവരെയും സംസ്‌കരിച്ചിട്ടില്ല.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE