‘കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം’; കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

By Web Desk, Malabar News
Malabar News_electricity board
Representative image
Ajwa Travels

തിരുവനന്തപുരം: കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്. നോൺ പീക്ക് ടൈമിൽ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നൽകണം എന്നാണാവശ്യം. കേരളം ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപാദനം കൂട്ടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അറ്റകുറ്റപ്പണിക്ക് ഉൽപാദനം നിർത്തിവെക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം അവസാനത്തോടെ വൈദ്യുതി പ്രതിസന്ധി ഇല്ലാതാകുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, 200 മെഗാവാട്ട് കേന്ദ്രത്തിന് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

കൽക്കരി ക്ഷാമം നേരിടുന്നതിനെ തുടർന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. എന്നാൽ രാജ്യത്ത് പ്രതിസന്ധിയില്ലെന്നും ആരും ചോദിച്ചാലും നൽകാൻ കേന്ദ്രം വൈദ്യുതി കരുതിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ഊർജ മന്ത്രി പ്രതികരിച്ചിരുന്നത്.

Entertainment News: മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE