കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By Syndicated , Malabar News
Rahul Gandhi_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന  കോവിഡ് പ്രതിരോധ നയങ്ങളെ  രൂക്ഷമായി വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംസ്‌ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് രാഹുലിന്റെ വിമര്‍ശനം. ഇതിനു മുന്‍പും  കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ  രാഹുല്‍ വിമശനം ഉന്നയിച്ചിരുന്നു.

ലഭ്യമായ കോവിഡ് വാക്‌സിനുകളില്‍ നിന്ന് ഏതാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത്? എന്തുകൊണ്ട്?, ആര്‍ക്കൊക്കെയാണ് ആദ്യം വാക്‌സിന്‍ നല്‍കുക. എന്ത് അടിസ്‌ഥാനത്തിലായിരിക്കും വാക്‌സിന്‍ വിതരണം?  തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ട്വിറ്ററിലൂടെ ഉന്നയിച്ചത്

ലോക്ക് ഡൗൺ പ്രഖ്യാപനം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളെയും സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടുവെന്ന്  രാഹുല്‍ പറഞ്ഞിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും എന്നാല്‍ അവര്‍ മറച്ചു വെക്കുകയാണെന്നും  അദ്ദേഹം ആരോപിച്ചിരുന്നു.

Read also: കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE