കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ

സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്.

By Trainee Reporter, Malabar News
bribe
Rep.Image
Ajwa Travels

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്. പിഡബ്ള്യൂഡി കരാറുകാരനായ ജെയ്‌സൻ ജോയ് എന്ന വ്യക്‌തിയാണ്‌ പരാതി നൽകിയത്.

ജിഎസ്‌ടി ഒഴിവാക്കാനായി ജെയ്‌സൻ ജോയിയോട് പ്രവീന്ദ്രർ സിങ് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടുതവണയായി കൊടുക്കാമെന്ന് കരാറുകാരൻ പറഞ്ഞു. എന്നാൽ, ഒന്നരലക്ഷം കൈയിൽ ഇല്ലാത്തതിനാൽ ഒരുലക്ഷം അടക്കാമെന്നും പറഞ്ഞു. ഈ വിവരം ജെയ്‌സൻ ജോയ് വിജിലൻസിനെ അറിയിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇന്ന് വൈകിട്ട് പ്രവീന്ദർ സിങ്ങിനെ കാണാൻ വിജിലൻസ് നൽകിയ പണവുമായി ജെയ്‌സൻ ജോയ് കൽപ്പറ്റയിൽ എത്തി. ഇയാളിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെ പ്രവീന്ദർ സിങ്ങിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കരാറുകാരന്റെ പരാതിയിൽ വിജിലൻസ് ഡിവൈഎസ്‌പി സ്‌ഥലത്തെത്തിയത്.

Most Read: ബിപോർജോയ്; ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണം- പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE