കാസര്‍ഗോഡ്: കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും 10,12 പാസായ കുട്ടികള്‍ക്ക് ഒക്ടോബര്‍ 30 വരെയും ഡിഗ്രി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നവംബര്‍ 30 വരെയും അപേക്ഷകള്‍ നല്‍കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അനുബന്ധ രേഖകള്‍ ഒറിജിനല്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256860.
Malabar News: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനം