കുമാരനും അപ്പുവിനും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍

By Desk Reporter, Malabar News
SYS tributed to Kumaran and Appu
ആദരം ഏറ്റുവാങ്ങുന്ന കെസി കുമാരൻ
Ajwa Travels

കാസർഗോഡ്: ജില്ലയിലെ പാണത്തൂർ പള്ളിക്കാലിൽ കളിക്കുന്നതിനിടയില്‍ 15 അടിയിൽ കൂടുതൽ താഴ്‌ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസുള്ള ആമില്‍ഷാദില്‍, ആറ് വയസുള്ള നഫീസത്തുൽ മിസ്‌രിയ എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍.

അയല്‍വാസിയും കരിങ്കല്‍ ക്വാറി തൊഴിലാളിയുമായ പള്ളിക്കാലിലെ കുമാരനും ഒപ്പം അപ്പുവിനുമാണ് കുട്ടികളുടെ രക്ഷകരാവാൻ നിയോഗം ലഭിച്ചത്. അതി സാഹസികമായാണ് ഇവർ കിണറിലിറങ്ങി കുട്ടികളെ രക്ഷപ്പെടുത്തിയത്. പാണത്തൂരിൽ നടന്ന ഉപഹാര സമർപ്പണ സംഗമം സോൺ ഫിനാൻഷ്യൽ സെക്രട്ടറി ശിഹാബുദ്ധീൻ അഹ്സനിയാണ് ഉൽഘാടനം നിർവഹിച്ചത്.

SYS tributed to Kumaran and Appu
ആദരം ഏറ്റുവാങ്ങുന്ന അപ്പു

സോൺ ഭാരവാഹികളായ മഹമൂദ് അംജദി പുഞ്ചാവി, സുബൈർ പടന്നക്കാട്, പ്രൊഫസർ ഇസ്‌മാഈൽ നീലേശ്വരം തുടങ്ങിയവർ വിവിധ ഉപഹാരങ്ങൾ നൽകി. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ കള്ളാർ അബ്‌ദുല്ല, ഹനീഫ പരിയാരം, അബൂബക്കർ, സർക്കിൾ പ്രസിഡണ്ട് അസ്അദ് നഈമി, എസ്‌എസ്‌എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സെക്രട്ടറി ശുഹൈബ് സഖാഫി തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.

Most Read: കോവിഡിന് പിന്നാലെ കുരങ്ങുപനിയും; കാറളം കോളനിയിൽ വിദഗ്‌ധ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE