തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിവാഹ മോചിതരായ, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകളുടെ മക്കള്‍ക്കാണ് സഹായം ലഭിക്കുക. ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റതോ, പക്ഷാഘാതം സംഭവിച്ചതോ ആയ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍, എ.ആര്‍.റ്റി തെറാപ്പിക്ക് വിധേയരായവര്‍ തുടങ്ങിയവരുടെ മക്കള്‍ക്കും സഹായം ലഭിക്കും.
Read also: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി ലൈസന്‍സ് പോകും; പുതിയ നിയമം അടുത്തമാസം മുതല്‍
നവംബര്‍ 20നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത-ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.