തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ ഈടാക്കുന്നതിനു പുറമേ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവ്. നിയമം നവംബര്‍ മാസം ഒന്നു മുതല്‍ നടപ്പാക്കാന്‍ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.
500 രൂപ പിഴ ചുമത്തുന്നതിനു പുറമേ 3 മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതാണ് പുതിയ നിയമം. ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയക്കാനും വ്യവസ്‌ഥയുണ്ട്. പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ളാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമ പ്രകാരം 1000 രൂപയാണ് പിഴയെങ്കിലും സംസ്‌ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു.
Entertainment News: അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന; റിപ്പോര്‍ട്ട് പുറത്ത്