‘ചാലക്കുടി ചക്ക’ വീണ്ടും സജീവമായി; ഉത്തരേന്ത്യൻ വിപണി കീഴടക്കുന്നു

By Staff Reporter, Malabar News
jackfruit-chalakkudi
Representational Image
Ajwa Travels

തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന് കൊണ്ടുപോകുന്നത്.

ഡെൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ചക്കക്ക് കൂടുതൽ ആവശ്യക്കാരെന്ന് കച്ചവടക്കാർ പറഞ്ഞു. ആദ്യമൊക്കെ തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കുമാണ് ചക്കലോറികൾ പോയിരുന്നത്. രാത്രിയും പകലും ചക്ക കയറ്റിറക്ക് സജീവമാണ്. കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ സീസണിൽ വലിയ നഷ്‌ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സീസൺ ആരംഭിച്ചപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്.

ഇക്കുറി ആ ക്ഷീണം മാറ്റമെന്നാണ് വ്യാപാരികൾ കരുതുന്നത്. ഇത്തവണ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഈ നഷ്‌ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഏജന്റുമാർ വഴിയാണ് ചക്ക ചാലക്കുടിയിൽ എത്തുന്നത്. വടക്കെ ഇന്ത്യയിലേക്ക് കയറ്റി വിടുന്നതിനും ഏജന്റുമാർ എത്തുന്നു. ഇടിയൻ ചക്കക്കാണ് വിപണിയിൽ ഏറെ പ്രിയം.

മെടഞ്ഞ ഓലക്കീറുകൾ ലോറികളിൽ ഉയരത്തിൽ നിരത്തി അവക്കിടയിൽ വാഴയില വെച്ച്, ഐസ് കട്ട പാകിയാണ് ചക്ക പാക്ക് ചെയ്യുന്നത്. ദിവസങ്ങളെടുത്ത് അവിടെയെത്തുമ്പോൾ ചക്ക ഫ്രഷായി ഇരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. സീസൺ ശക്‌തമാകുന്നതോടെ പഴുത്ത ചക്കയും വൻതോതിൽ കയറ്റിവിടും.

Read Also: എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE