തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് വർഗീയ കക്ഷികളുമായി ബന്ധമില്ലെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വേങ്ങരയിലടക്കം അവർ മുസ്ലിം ലീഗിനെതിരെ മൽസരിക്കുന്നുണ്ട്. മുസ്ലിം ലീഗിനെ ആക്രമിച്ചതിലും ഭൂരിപക്ഷ വികാരം ആളിക്കത്തിക്കുന്നതിലും അടക്കം എല്ലാ കാര്യത്തിലും ബിജെപിയും സിപിഎമ്മും ഒരുപോലെയാണ്. വർഗീയമായ രീതിയിൽ പ്രചാരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ സിപിഎമ്മും ബിജെപിയും ചെയ്തത്. അതിനാണവർ ലീഗിനെ ഉന്നംവച്ചത്. കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ