കോവിഡിന് മുമ്പുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് ദൈവ ദൂതന് ഉത്തരമുണ്ടോ?; നിർമല സീതാരാമനെതിരെ ചിദംബരം

By Desk Reporter, Malabar News
P Chidambaram_2020 Aug 29

ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ അതിന് മുൻപുള്ള വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ വിശദീകരിക്കുമെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലായിരുന്നു ചിദംബരത്തിന്റെ വിമർശനം.

“മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിൽ, പകർച്ചവ്യാധി ഇന്ത്യയെ ബാധിക്കുന്നതിന് മുൻപ് 2017-18, 2018-19, 2019-20 കാലയളവിൽ സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിയെ നമ്മൾ എങ്ങനെ വിവരിക്കും? ദൈവത്തിന്റെ ദൂതയായ ധനകാര്യ മന്ത്രിക്ക് ഉത്തരം നൽകാനാകുമോ?”- ചിദംബരം ട്വീറ്റ് ചെയ്തു.


ജിഎസ്ടി വരുമാന നഷ്ടം പരിഹരിക്കാൻ മോദി സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് മാർ​ഗനിർദ്ദേശങ്ങളും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീരുമാനമാണിതെന്നും ചിദംബരം ആരോപിച്ചു.

കോവിഡ് പകർച്ചവ്യാധി ദൈവത്തിന്റെ പ്രവൃത്തിയാണെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം. ”ഈ വർഷം നാം അസാധാരണമായ ഒരു സാഹചര്യമാണ്​ നേരിടുന്നത്​. ദൈവത്തി​ന്റെ പ്രവൃത്തിയെ​ അഭിമുഖീകരിക്കുന്നതിനാൽ ഞെരുക്കം അനുഭവിക്കേണ്ടിവരും”- എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. വരുമാനം കുറഞ്ഞിട്ടും ഈ സാമ്പത്തികവർഷം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരമായി നൽകിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ജി.എസ്.ടി. വരുമാനം കുറയാൻ കോവിഡ് കാരണമായി. കഴിഞ്ഞവർഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. മാർച്ചിൽ നൽകിയ 13,806 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. ജി.എസ്.ടി. നഷ്ടപരിഹാരം നൽകാൻ സെസ് പിരിച്ചുകിട്ടിയത് 95,444 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE