മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവിന്റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ; ഷാഫി പറമ്പിൽ

By Desk Reporter, Malabar News
Shafi Parambil

കണ്ണൂർ: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആരോപണം. പ്രാദേശികമായി പാർട്ടി സ്വർണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ക്രിമിനൽ സംഘങ്ങൾക്ക് സിപിഎം പ്രോൽസാഹനം നൽകുകയാണ്. ഭരണം ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചു. സിപിഎം അറിഞ്ഞു വളർത്തിയ സംഘമാണ് സ്വർണക്കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രതികളുടെ പരോളുകൾ ഉൾപ്പടെ അന്വേഷിക്കണമെന്നും കസ്‌റ്റംസിന് പുറമെ മറ്റ് ഏജൻസികളും അന്വേഷണം ഏറ്റെടുക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Most Read:  ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE