ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന

By Team Member, Malabar News
Covid In China
Ajwa Travels

ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. രാജ്യ തലസ്‌ഥാനമായ ബെയ്‌ജിംഗിൽ ഉൾപ്പടെയാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 500ൽ അധികം കോവിഡ് ഡെൽറ്റ കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്.

വ്യാപന ശേഷി കൂടിയ ഡെൽറ്റ വകഭേദം കൂടുതൽ ആളുകളിൽ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ചൈന തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പ്രദേശങ്ങളിൽ പൊതു ഗതാഗതങ്ങളും, ടാക്‌സി സേവനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ ബെയ്‌ജിംഗിൽ കൂടുതൽ ആളുകൾക്ക് രോഗം കണ്ടെത്തിയതോടെ ട്രെയിൻ ഗതാഗതവും, സബ്‌വേ ഉപയോഗവും തടഞ്ഞു.

രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിൽ നിന്നൊഴികെ വരുന്നവർക്ക് ഹോങ്കോങ് ക്വാറന്റെയ്ൻ നിർബന്ധമാക്കി. കൂടാതെ ചൈനയിലെ നൻജിങ്, സെങ്‌ഷുവാ, യുനാൻ എന്നീ പ്രവിശ്യകളിലാണ് വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നത്.

Read also : കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതി ലോകായുക്‌ത തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE