സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം; ‘റേസ് ടു ഐഎഎസ്’ വെള്ളിയാഴ്‌ച

By Desk Reporter, Malabar News
Civil Service Orientation Program; 'Race to IAS' on Friday Evening via Zoom
Ajwa Travels

മലപ്പുറം: വിസ്‌ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മലപ്പുറം ഈസ്‌റ്റ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം വെള്ളിയാഴ്‌ച വൈകീട്ട് ഏഴുമണിക്ക് ഓൺലൈനായി നടക്കും.

എസ്‌എസ്എൽസി മുതൽ പിജി വരെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന റേസ് ടു ഐഎഎസ് സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +91 95621 26912 ഈ നമ്പറിൽ ഉടനെ ബന്ധപ്പെടുക.

സൂം മീറ്റ് വഴിനടക്കുന്ന പ്രോഗ്രാമിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്ക് സംഘാടകർ വാട്‌സാപ്പ് വഴിനൽകും. വൈകിട്ട് ഏഴരക്ക് ആരംഭിച്ച് 9 മണിക്ക് അവസാനിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 6 മണിക്കൂർ നീണ്ടുനിൽക്കുന്ന മറ്റൊരു പ്രോഗ്രാം പിന്നീട് നടത്തും.

യുപിഎസ്‍സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണ് പ്രോഗ്രാം. കേരള സിവിൽ സർവീസ് അക്കാദമി പരിശീലകൻ നജ്‌മുദ്ധീൻ സഖാഫി മൂർക്കനാടാണ് റേസ് ടു ഐഎഎസ് എന്ന ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്; സംഘാടകർ വ്യക്‌തമാക്കി.

Most Read: ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി; സര്‍വകക്ഷിയോഗം അവസാനിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE