മൃതദേഹം സംസ്‌കരിക്കുന്നതിന് പരിശീലനം നല്‍കി

By Trainee Reporter, Malabar News
Thr covid death
Representational Image
Ajwa Travels

മൂപ്പൈനാട്: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കി. സംസ്‌കാരം നടത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ നടത്തേണ്ട വിധം എന്നിവയിലാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂപ്പൈനാട് സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ക്ലാസ്സില്‍ 46പേര്‍ പങ്കെടുത്തു. കോഴിക്കോട് രൂപതക്ക് കീഴിലുള്ള 27 ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുള്ളവരാണ് ക്ലാസ്സില്‍ പങ്കെടുത്തത്.

മൃതദേഹം പരിപാലിക്കുന്ന വിധം, ബ്ലീച്ചിങ് ലായനിയുടെ ഉപയോഗം, വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, പിപിഇ കിറ്റ് ധരിക്കേണ്ട വിധം, മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗക്രമം എന്നിവയിലാണ് ക്ലാസ് എടുത്തത്. കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം മേധാവി ഡോ. ഗോപകുമാര്‍ രാമചന്ദ്രന്‍ പ്രായോഗിക പരിശീലനം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മാനന്തവാടി ജില്ലാ ആശുപത്രി ഫോറന്‍സിക് സര്‍ജന്‍ ഡോ. വിപിന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE