മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയില്ല; കെ സുധാകരൻ

By Staff Reporter, Malabar News
AKG Center attack: Defendants name must be released; K Sudhakaran

കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്‌നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍.

ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്‌പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു. മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കർ മൊഴിയിൽ പറയുന്നുണ്ട്. സ്വപ്‌ന ആരോപിക്കുന്നത് ബാഗില്‍ നിറയെ കറന്‍സിയായിരുന്നു എന്നുമാണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

രഹസ്യമൊഴി കളവാണെന്ന് പറയുന്ന മുഖ്യമന്ത്രി സ്വപ്‌നക്കെതിരെ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്. നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്‌നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ കെട്ടുകഥയാണെങ്കില്‍ വിജിലന്‍സിന്റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Read Also: ടീസ്‌റ്റ സെതൽവാദ് വിഷയം; യുഎൻ നിലപാടിനെതിരെ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE