ചേർത്തല: വൈസ് പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന്റെ അടിസ്‌ഥാനത്തിൽ ചേർത്തല എസ്‌എച്ച് കോളജിലെ നഴ്‌സിങ് വിദ്യാർഥികളുടെ മൊഴിയെടുത്തു. നഴ്‌സിങ് കൗൺസിൽ അംഗങ്ങൾക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് വിദ്യാർഥികളുടെ മൊഴി എടുത്തത്. നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
ചേർത്തല സേക്രട്ട് ഹാർട്ട് കോളേജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാർഥികളാണ് കോളേജ് വൈസ് പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിദ്യാർഥികളെ ലൈംഗികമായി അധിക്ഷേപിക്കുക, രണ്ട് വിദ്യാർഥിനികൾ ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികൾ എന്ന് പറയുക തുടങ്ങിയവയാണ് വൈസ് പ്രിൻസിപ്പലിനെതിരെ വിദ്യാർഥികൾ പരാതി നൽകിയത്.
കൂടാതെ, വിദ്യാർഥിനികളെ കൊണ്ട് ഡോക്‌ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിക്കുക, വാർഡുകളും ശൗചാലയങ്ങളും വൃത്തിയാക്കുക, അവധി ദിവസങ്ങളിൽ പോലും പുറത്തുപോകാൻ അനുവദിക്കാതിരിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളും വിദ്യാർഥികൾ പരാതിയിൽ പറഞ്ഞിരുന്നു. നഴ്‌സിങ് കൗൺസിൽ അംഗങ്ങൾ കോളേജിൽ എത്തിയപ്പോഴാണ് വിദ്യാർഥിനികൾ ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
Most Read: കൊല്ലത്ത് 40 കിലോയുടെ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ