കൊല്ലം: ജില്ലയിലെ ശാസ്‌താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് പിടിയിലായത്. പുതിയകാവിൽ നിന്നാണ് കഞ്ചാവുമായി പ്രതികൾ സഞ്ചരിച്ച വാഹനം എത്തിയത്. ബണ്ടിലുകളിലായി പാക്ക് ചെയ്‌ത നിലയിലായിരുന്നു കഞ്ചാവ്.
ഇന്നലെ അർധരാത്രിയാണ് റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ പരിശോധന നടത്തിയത്. ശാസ്‌താംകോട്ട, കുണ്ടറ പോലീസിന്റെയും എസ്‌പിയുടെ സ്‌ക്വാഡിന്റെയും സംയുക്‌ത നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്‌ഥാനത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല