തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല

By Trainee Reporter, Malabar News
ramesh chennithala
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഉപസമിതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

വിജയ സാധ്യതയുള്ള 250 ലോക്‌സഭാ മണ്ഡലങ്ങളിൽ പാർട്ടി സംവിധാനം ശക്‌തിപ്പെടുത്തണം, ജംബോ കമ്മിറ്റികൾ ഒഴിവാക്കണം, ഓരോ ബൂത്തിലും പത്തോ പതിനഞ്ചോ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം, രാഷ്‌ട്രീയ പ്രചാരണത്തിന് നവ മാദ്ധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ദേശീയ കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണമെന്ന് സംഘടനാ ഉപസമിതി യോഗത്തിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ചിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജോ ജോസഫിനെ സ്‌ഥാനാർഥി ആക്കിയതിന് പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്‌ഥാനാർഥി ആണെന്ന് വരുത്തി തീർക്കാൻ സിപിഐഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തിൽ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Read: ‘അസാനി’; ബംഗാളിലും വടക്കൻ ആന്ധ്രയിലും കനത്ത മഴ തുടരുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE