തിരഞ്ഞെടുപ്പ് അവലോകന യോഗം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

By Syndicated , Malabar News
udf_malabar news
Representational Image
Ajwa Travels

മലപ്പുറം: വള്ളിക്കുന്നിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്‌ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. നേതാക്കളായ ടിപി ഗോപിനാഥ്, അജീഷ്, വീക്ഷണം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം നടന്നത്.

വള്ളിക്കുന്ന് പഞ്ചായത്തിൽ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിനെ കുറിച്ച് യോഗത്തിലുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബഹളമായതോടെ അധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഉള്ളിശ്ശേരി വിനോദ്, ഉള്ളിശ്ശേരി മോഹനന്‍ എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also: എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാർക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE