കോൺഗ്രസ് ‘ഭാരത് ജോഡോ’ യാത്ര ഒക്‌ടോബർ 2 മുതൽ; രാഹുൽ നയിക്കും

By Desk Reporter, Malabar News
Congress
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസിന്റെ ‘ഭാരത് ജോഡോ’ യാത്ര ഒക്‌ടോബർ 2ന് ആരംഭിക്കും. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര രാജ്യത്തെ 12 സംസ്‌ഥാനങ്ങളിലൂടെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും.

കന്യാകുമാരി മുതൽ കശ്‌മീർ വരെയാകും ‘ഭാരത് ജോഡോ’ പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു. 148 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ദിവസം കേരളത്തിലൂടെ ആകുമെന്നും ജയ്റാം രമേശ് അറിയിച്ചു.

അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ദിവസം, ശക്‌തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. എംപിമാർ ഡെൽഹിയിൽ പ്രതിഷേധിക്കും. ഡെൽഹിയിലും എല്ലാ സംസ്‌ഥാന തലസ്‌ഥാനങ്ങളിലും കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. 25,000ൽ കുറയാത്ത പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുമെന്നും ദ്വിഗ് വിജയ് സിംഗ്, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

Most Read:  ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE