ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ

By News Desk, Malabar News
AK Saseendran
മന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്‌ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി വ്യക്‌തമാക്കി.

ഉന്നത വനം വകുപ്പ് ഉദ്യോഗസ്‌ഥർ ഞായറാഴ്‌ച വീണ്ടും ഡെൽഹിയിൽ എത്തി ചർച്ച നടത്തും, ശേഷം കോടതിയിൽ ഹരജി നൽകും. ഇപ്പോൾ ശുഭ പ്രതീക്ഷയാണുള്ളത് . ഓഗസ്‌റ്റ്‌ 12ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്. 2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ സോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE