ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്

By Syndicated , Malabar News
bollywood
Ajwa Travels

മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതികരിക്കാത്തത് എന്തെന്ത് ബോളിവുഡ് താരങ്ങളോട് കോൺഗ്രസ് നേതാവ്. അമിതാഭ് ബച്ചൻ, അക്ഷയ്‌കുമാർ, അനുപം ഖേർ തുടങ്ങിയ താരങ്ങളോടായിരുന്നു മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപിന്റെ ചോദ്യം. ഇന്ധനവില 100 കടന്ന സാഹചര്യത്തിൽ മൂവര്‍ക്കും കത്തയച്ച് ജഗ്തപ് പ്രതിഷേധം അറിയിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്‌ത്‌ പ്രതിഷേധിച്ച ഇവര്‍ക്ക് ഇപ്പോഴൊന്നും പറയാനില്ലേ എന്നാണ് ജഗ്തപ് ചോദിച്ചത്.

“ഉയര്‍ന്ന് വന്ന ഇന്ധന വിലയില്‍ മുമ്പ് ട്വീറ്റ് ചെയ്‌തവരാണ് ഇവര്‍. അതൊക്കെ നല്ലതാണ്. പക്ഷെ പെട്രോള്‍ വില നൂറും കടന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ മിണ്ടാതിരിക്കുന്നത്?”- ജഗ്തപ് ചോദിച്ചു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബോറിവാലിയിലെ മെട്രോ മാളിന് പുറത്ത് ബുധനാഴ്‌ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു.

Read also: കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE